ബലാത്സംഗ കേസിൽ മാഞ്ചസ്റ്റർ സിറ്റി താരം മെൻഡി അറസ്റ്റിൽ, താരത്തെ ടീം സസ്പെൻഡ് ചെയ്തു

Img 20210826 234932

മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോളർ ബെഞ്ചമിൻ മെൻഡിയെ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. 27 കാരനായ ഡിഫെൻഡറിനെതിരെ നാല് ബലാത്സംഗ കേസുകളും ഒരു ലൈംഗിക പീഡന കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 16 വയസ്സിന് മുകളിലുള്ള മൂന്ന് പരാതിക്കാരുമായി ബന്ധപ്പെട്ടതാണ് ഈ ആരോപണങ്ങൾ. അന്വേഷണം കഴിയുന്നത് വരെ താരത്തെ ടീമിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതായി മാഞ്ചസ്റ്റർ സിറ്റിയും അറിയിച്ചു.

2020 ഒക്ടോബറിനും ഈ വർഷം ഓഗസ്റ്റിനും ഇടയിലാണ് പരാതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടന്നത്. മെൻഡിയെ ഇന്നലെ റിമാൻഡ് ചെയ്തു, ഇമ്മ് ചെസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ താരത്തെ ഹാജരാക്കും. 2017 മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമുള്ള താരമാണ്.

Previous articleറൊണാൾഡോ ഇനി യുവന്റസിനായി കളിക്കില്ല
Next articleഡിയാഗോ ഡാലോടിനായി ഡോർട്മുണ്ട് രംഗത്ത്