റോബിൻ സിംഗ് ഇനി പഞ്ചാബ് എഫ് സിയിൽ

Img 20210809 154235

ഇന്ത്യൻ സ്ട്രൈക്കറായ റോബിൻ സിങിനെ ഐ ലീഗ് ക്ലബായ റൗണ്ട്ഗ്ലാസ് പഞ്ചാബ് സ്വന്തമാക്കി. ഹൈദരാബാദ് സിറ്റി താരമായിരുന്ന റോബിൻ സിംഗിന്റെ ഹൈദരബാദിലെ കരാർ അടുത്തിടെ അവസാനിച്ചുരുന്നു. താരം കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ റിയൽ കാശ്മീരിൽ കളിച്ചിരുന്നു. പഞ്ചാബിനൊപ്പം ഒരു വർഷത്തെ കരാർ ആകും ക്ലബ് ഒപ്പുവെക്കുക.

അവസാന മൂന്ന് സീസണുകളിലായി ഹൈദരബാദ്/പൂനെ സിറ്റി ടീമുകളുടെ ഭാഗമായിരുന്നു റോബിൻ സിംഗ്. എന്നാൽ അവിടെ കാര്യമായി തിളങ്ങാൻ റോബിൻ സിംഗിനായില്ല. മുമ്പ് എഫ് സി ഗോവയ്ക്കായും ഡെൽഹി ഡൈനാമോസിനായും എ ടി കെ കൊൽക്കത്തയ്ക്കായും ഐ എസ് എല്ലിൽ റോബിൻ സിങ് കളിച്ചിട്ടുണ്ട്. മുൻ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ്. ഇന്ത്യക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള റോബിൻ 5 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.

Previous articleഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പ് ഓഗസ്റ്റ് 15 മുതൽ കൊൽക്കത്തയിൽ, സഹൽ, രാഹുൽ, ആശിഖ് എന്നിവർ ടീമിൽ
Next article140 കിലോമീറ്റര്‍ വേഗത്തിൽ പന്തെറിയുന്നത് മാത്രമല്ല ഫാസ്റ്റ് ബൗളിംഗ്, വിമര്‍ശനവുമായി സല്‍മാന്‍ ബട്ട്