റോബിൻ സിംഗ് ഇനി പൂനെ സിറ്റിയുടെ സ്ട്രൈക്കർ

- Advertisement -

ഇന്ത്യൻ സ്ട്രൈക്കറായ റോബിൻ സിങിനെ പൂനെ സിറ്റി സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ എ ടി കെ കൊൽക്കത്തയുടെ താരമായിരുന്ന റോബിൻ കരാർ പുതുക്കാതെ പൂനെയിലേക്ക് കൂടുമാറുക ആയിരുന്നു‌. ഐ എസ് എല്ലിൽ ഇതുവരെ 34 മത്സരങ്ങൾ കളിച്ചിട്ടുള്ള റോബിൻ സിംഗ് 6 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

സ്ഥിരത പ്രശ്നമാണെങ്കിലും കരുത്തുറ്റ സ്ട്രൈക്കറായി തന്നെയാണ് റോബിൻ സിംഗ് അറിയപ്പെടുന്നത്. മുമ്പ് എഫ് സി ഗോവയ്ക്കായും ഡെൽഹി ഡൈനാമോസിനായും ഐ എസ് എല്ലിൽ റോബിൻ സിങ് കളിച്ചിട്ടുണ്ട്. മുൻ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ്. ഇന്ത്യക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള റോബിൻ 5 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement