സ്പാനിഷ് ഡിഫൻഡർ റോബിൻ ലെ നോർമൻഡിനെ അത്ലറ്റിക്കോ മാഡ്രിഡ് സൈൻ ചെയ്തു. റയൽ സോസിഡാഡ് താരമായിരുന്ന നോർമാൻഡ് ഏകദേശം 30 മില്യൺ യൂറോയുടെ (32 മില്യൺ ഡോളർ) ഇടപാടിൽ ആണ് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഈ സമ്മറിലെ ആദ്യ സൈനിംഗ് ആണ് ഇത്.
സ്പെയിനൊപ്പം യൂറോ 2024 ൽ മികച്ച പ്രകടനം നടത്തിയ താരമാണ് നോർമൻഡ്. താരവുമായി യൂറോ കപ്പിന് മുമ്പ് തന്നെ സിമിയോണിയുടെ ടീം ധാരണയിൽ എത്തിയിരുന്നു.
ഫ്രഞ്ച് വംശജനായ ലെ നോർമണ്ട് (27) തൻ്റെ കരിയറിൽ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോൾ ഉള്ളത്. ചാമ്പ്യൻസ് ലീഗിലെ ഏഴ് മത്സരങ്ങൾ ഉൾപ്പെടെ കഴിഞ്ഞ സീസണിൽ ആകെ 47 മത്സരങ്ങൾ താരം റയൽ സോസിഡാഡിനായി കളിച്ചു. അവസാന അഞ്ചു സീസണായി നോർമൻഡ് സോസിഡാഡിൽ ഉണ്ട്.