മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ വിങർ റിയാദ് മഹ്റസ് ഇനി സൗദി അറേബ്യയിൽ കളിക്കും. നേരത്തെ തന്നെ താരവും ആയി വലിയ കരാറിൽ ധാരണയിൽ എത്തിയ അൽ അഹ്‌ലി ഇന്ന് മാഞ്ചസ്റ്റർ സിറ്റിയും ആയി കരാർ ധാരണയിൽ എത്തിയത് ആയി അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റീൻ റിപ്പോർട്ട് ചെയ്തു. താരത്തിന് ആയി 30 മില്യൺ യൂറോയും 5 മില്യൺ യൂറോ ആഡ് ഓണും ആണ് സൗദി ക്ലബ് മുടക്കിയത്.
32 കാരനായ അൾജീരിയൻ താരം 3 വർഷത്തേക്ക് ആണ് സൗദി ക്ലബിൽ കരാർ ഒപ്പ് വെക്കുക. വ്യാഴാഴ്ച മെഡിക്കലിൽ ഏർപ്പെടുന്ന താരം അതിനു ശേഷം കരാറിൽ ഒപ്പ് വെക്കും. ഈ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ധാരണയും ഈ കരാറിൽ ഉണ്ട്. താരത്തിന് പകരക്കാരനായി നിലവിൽ മാഞ്ചസ്റ്റർ സിറ്റി ടീമിൽ ആരെ എത്തിക്കും എന്നു ഇപ്പോൾ വ്യക്തമല്ല. യൂറോപ്യൻ ഫുട്‌ബോൾ വിട്ടു സൗദിയിലേക്ക് ചേക്കേറുന്ന ഏറ്റവും പുതിയ താരമാണ് മഹ്റസ്.