ആഴ്‌സണലിന്റെ ഓഫർ സ്വീകരിക്കാൻ വെസ്റ്റ് ഹാമിനോട് ആവശ്യപ്പെടാൻ ഡക്ലൻ റൈസ്

Wasim Akram

തനിക്ക് ആയിട്ടുള്ള ആഴ്‌സണലിന്റെ ബ്രിട്ടീഷ് താരത്തിന് ആയുള്ള റെക്കോർഡ് ഓഫർ സ്വീകരിക്കാൻ വെസ്റ്റ് ഹാമിനോട് ആകശ്യപ്പെടാൻ ഡക്ലൻ റൈസ് ഒരുങ്ങുന്നത് ആയി റിപ്പോർട്ട്. നിലവിൽ 100 മില്യൺ പൗണ്ടും 5 മില്യൺ പൗണ്ട് ആഡ് ഓൺ തുകയും ആണ് ആഴ്‌സണൽ വെസ്റ്റ് ഹാമിനു മുന്നിൽ മുന്നോട്ട് വച്ചത്. മാഞ്ചസ്റ്റർ സിറ്റി പിന്മാറിയതോടെ നിലവിൽ താരത്തിന് ആയി ആഴ്‌സണൽ മാത്രമാണ് രംഗത്ത് ഉള്ളത്.

ഡക്ലൻ റൈസ്

അതിനാൽ തന്നെ അധികം ചർച്ചകൾ നീട്ടാതെ ആഴ്‌സണലിലേക്ക് പോകാൻ ആണ് റൈസിന്റെ താൽപ്പര്യം. നിലവിൽ 100 മില്യൺ പൗണ്ട് നാലു വർഷത്തിനുള്ളിൽ നൽകാം എന്നു ആഴ്‌സണൽ പറയുമ്പോൾ പണം 18 മാസത്തിനുള്ളിൽ വേണം എന്നാണ് വെസ്റ്റ് ഹാം നിലപാട്. നിലവിൽ വേഗമേറിയ ചർച്ചകൾ ആണ് ഈ കാര്യത്തിൽ ഇരു ക്ലബുകളും തമ്മിൽ നടക്കുന്നത്. ചിലപ്പോൾ ഇന്ന് തന്നെ ക്ലബുകൾ തമ്മിൽ ധാരണയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അങ്ങനെ എങ്കിൽ ഇന്ന് തന്നെ റൈസ് ആഴ്‌സണൽ താരം ആവും.