37കാരനായ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി സീരി എയിൽ തന്നെ കളിക്കും. സീരി എയിലെ പുതിയ ക്ലബായ സാൽർനിറ്റാനയാണ് റിബറിയെ സ്വന്തനാക്കിയത്. ഫ്രീ ഏജന്റായിരുന്ന റിബറി ഒരു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെക്കും. 1.5 മില്യൺ സാലറി താരത്തിന് ഒരു സീസണിൽ ലഭിക്കും. ഫിയൊറെന്റിന വിട്ടതിനു പിന്നാലെ താരത്തിനായി പല ഇറ്റാലിയൻ ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത് വരെ താരം ആരുമായും കരാർ ധാരണയിൽ എത്തിയിരുന്നില്ല.
അവസാന രണ്ടു വർഷമായി റിബറി ഫിയൊറെന്റിനക്ക് ഒപ്പമുണ്ടായിരുന്ന താരമാണ് റിബറി. ഈ സീസണ് ശേഷം ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ആണ് റിബറി ആഗ്രഹിക്കുന്നത്. 12 വർഷത്തോളം ബയേൺ മ്യൂണിക്കിൽ കളിച്ച ശേഷം ആയിരുന്നു റിബറി ഫിയൊറെന്റിനയിൽ എത്തിയത്. ബയേണൊപ്പം 23 കിരീടങ്ങൾ റിബറി നേടിയിരുന്നു. ഫിയൊറെറ്റിനക്ക് വേണ്ടി 50ൽ അധികം മത്സരങ്ങൾ താരം കളിച്ചിരുന്നു.