റെഗുലിയൺ ഇംഗ്ലണ്ടിൽ എത്തി, ഇന്ന് മെഡിക്കൽ പൂർത്തിയാക്കും

- Advertisement -

റയൽ മാഡ്രിഡ് ഫുൾബാക്ക് റെഗുലിയൺ സ്പർസിൽ എത്തി. റെഗുലിയൺ സാങ്കേതിക കാര്യങ്ങൾ പൂർത്തിയാക്കാൻ വേണ്ടി ലണ്ടണിൽ എത്തിയിരിക്കുകയാണ്. ഇന്ന് റെഗുലിയൺ മെഡിക്കൽ പൂർത്തിയാക്കും. നാളെ ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. റെഗുലിയണെയും ബെയ്ലിനെയും നാളെ ഔദ്യോഗികമായി വലിയ പ്രഖ്യാപനത്തിലൂടെ ആരാധകരുടെ മുന്നിൽ എത്തിക്കാൻ ആണ് ടോട്ടൻഹാം ഉദ്ദേശിക്കുന്നത്.

30 മില്യണോളം നൽകിയാണ് സ്പർസ് റെഗുലിയണെ സ്വന്തമാക്കുന്നത്. റയൽ മാഡ്രിഡ് ആവശ്യപ്പെട്ട 37 മില്യൺ ബൈബാക്ക് ക്ലോസ് വ്യവസ്ഥ അംഗീകരിച്ചതാണ് സ്പർസിന് റെഗുലിയണെ നൽകാൻ റയൽ മാഡ്രിഡ് തയ്യാറാകാനുള്ള പ്രധാന കാരണം. ഈ കഴിഞ്ഞ സീസണിൽ സെവിയ്യയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച റെഗുലിയൺ അവിടെ നടത്തിയ പ്രകടനങ്ങളിലൂടെ ആണ് യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ ഒക്കെ ശ്രദ്ധയിൽ എത്തിയത്.

Advertisement