റൊണാൾഡോയുടെ പകരക്കാരന് വേണ്ടി 150 മില്യൺ ബിഡുമായി റയൽ മാഡ്രിഡ്

- Advertisement -

ദിവസങ്ങൾക്ക് മുൻപാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാനായി 150മില്യൺ യൂറോയുടെ ബിഡ് ആണ് റയൽ മാഡ്രിഡ് തയ്യാറാക്കുന്നത്. റൊണാൾഡോയുടെ പകരക്കാനായി ചെൽസിയുടെ ബെൽജിയൻ താരം ഈഡൻ ഹസാഡ് എത്തും എന്നണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ചെൽസിയിൽ രണ്ടു വര്ഷം കൂടെ കരാർ ഹസാർഡിനു ബാക്കിയുണ്ട്, എങ്കിലും ആഴ്ചയിൽ 300,000 പൗണ്ട് വേതനം ലഭിക്കുന പുതിയ കരാർ ചെൽസി മുന്നോട്ട് വെച്ചിട്ടും ഹസാർഡ് ഒപ്പിടാത്തത് റയൽ മാഡ്രിഡിന് പ്രതീക്ഷയേകുന്നുണ്ട്. പാരീസ് സൈന്റ്റ് ജെർമൈൻ താരങ്ങളായ നെയ്മർ, എമ്പാപ്പെ എന്നിവരെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും പരാജയപ്പെടുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement