കെപയെ ടീമിൽ എത്തിക്കാൻ റയൽ മാഡ്രിഡ്, താരത്തിനും താൽപ്പര്യം റയലിൽ പോവാൻ

Wasim Akram

റയൽ മാഡ്രിഡ്
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയുടെ സ്പാനിഷ് ഗോൾ കീപ്പർ കെപ അരിസബലാഗയെ ടീമിൽ എത്തിക്കാൻ റയൽ മാഡ്രിഡ്. ഗുരുതര പരിക്കേറ്റ തങ്ങളുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ കോർതോക്ക് പകരക്കാരനായി ആണ് കെപയെ റയൽ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്. നേരത്തെ ബയേൺ മ്യൂണികും താരത്തിന് ആയി രംഗത്ത് വന്നെങ്കിലും താരത്തിന് താൽപ്പര്യം റയൽ മാഡ്രിഡിൽ പോവാൻ ആണ് എന്നാണ് റിപ്പോർട്ട്.

കെപ

താരത്തിന്റെ താൽപ്പര്യം മാനിച്ചു ബയേൺ താരത്തിന് ആയി ശ്രമിക്കില്ല എന്നാണ് റിപ്പോർട്ട്. ലോണിൽ ആവും നിലവിൽ താരത്തെ റയൽ ടീമിൽ എത്തിക്കുക എന്നാണ് റിപ്പോർട്ട്. നേരത്തെ ഡി ഹിയക്ക് ആയി റയൽ ശ്രമിക്കും എന്നു വാർത്ത ഉണ്ടായിരുന്നു. 2018 ൽ അത്ലറ്റികോ ബിൽബോവയിൽ നിന്നു ലോക റെക്കോർഡ് 80 മില്യൺ യൂറോക്ക് ആണ് സ്പാനിഷ് ഗോപി കീപ്പർ ചെൽസിയിൽ എത്തിയത്. ചെൽസിക്ക് ആയി 163 മത്സരങ്ങൾ കളിച്ച 28 കാരൻ ഇടക്ക് മെന്റിയുടെ കീഴിൽ രണ്ടാമൻ ആയെങ്കിലും കഴിഞ്ഞ സീസണിൽ ചെൽസി വല കൂടുതലും കാത്തത് താരം തന്നെയായിരുന്നു.