എമ്പാപ്പെ ട്രാൻസ്ഫർ വാർത്ത തള്ളി കളഞ്ഞ് റയൽ മാഡ്രിഡ്

Roshan

ഫ്രഞ്ച് യുവതാരം കെയ്‌ലാൻ എമ്പാപ്പെയെ ടീമിൽ എത്തിക്കുന്നു എന്ന വാർത്ത തള്ളി കളഞ്ഞു റയൽ മാഡിഡ് തന്നെ രംഗത്തെത്തി. തങ്ങളുടെ ഒഫിഷ്യൽ വെബ്‌സൈറ്റ് വഴിയും സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയുമാണ് റയൽ മാഡ്രിഡ് വിശദീകരണം നൽകിയത്. ഏകദേശം 272 മില്യൺ യൂറോ നൽകി എമ്പാപ്പെയെ ടീമിൽ എത്തിക്കും എന്ന് വാർത്തകൾ ശക്തിപ്പെട്ടു വന്നിരുന്നു. അതോടെയാണ് ഇങ്ങനെ ഒരു വിശദീകരണം നല്കാൻ റയൽ മാഡ്രിഡ് തന്നെ മുന്നോട്ട് വന്നത്.

https://www.realmadrid.com/en/news/2018/07/official-announcement-2

ലോകകപ്പിൽ തകർപ്പൻ ഫോമിലാണ് എമ്പാപ്പെയുള്ളത്, ഇതുവരെ മൂന്നു ഗോളുകൾ എമ്പാപ്പെ നേടിക്കഴിഞ്ഞു. 2017ൽ ആണ് എമ്പാപ്പെ ലോൺ അടിസ്ഥാനത്തിൽ പിഎസ്ജിയിൽ എത്തിയത്, ആദ്യ സീസണിൽ 21 ഗോളുകൾ നേടിയ എമ്പാപ്പെയെ വാങ്ങണമെങ്കിൽ വലിയ തുക തന്നെ വേണ്ടി വരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial