20230711 202359

ലോ സെൽസോക്ക് വേണ്ടി റയൽ ബെറ്റിസും രംഗത്ത്, സാഞ്ചസിന് വേണ്ടി ഗലറ്റസരെ

ടോട്ടനം മധ്യനിര താരമായ ഡേവിൻസണ് സഞ്ചസിന് വേണ്ടി ഗാലറ്റ്സരെയ് രംഗത്ത്. താരത്തിന് വേണ്ടി ഏകദേശം ഒൻപത് മില്യൺ യൂറോയുടെ ഓഫർ ആണ് തുർക്കിഷ് ക്ലബ്ബ് മുന്നോട്ടു വെച്ചിരിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മറ്റ് പല ക്ലബ്ബുകളും സാഞ്ചസിന് വേണ്ടി രംഗത്ത് ഉണ്ട്. ടോട്ടനം ഇത്തവണ ഒഴിവാക്കാൻ നിശ്ചയിച്ച താരങ്ങളിൽ ഒരാളാണ് ഈ മധ്യനിര താരം.

മനോർ സോളോമൻ, മാഡിസൻ എന്നിവർ എത്തിയതോടെ മിഡ്ഫീൽഡിൽ കൂടുതൽ കൊഴിഞ്ഞുപോക്കുകൾ ടോട്ടനത്തിൽ ഉണ്ടാവും എന്നുറപ്പായിരിക്കുകയാണ്. അർജന്റീനൻ താരം ലോ സെൽസോ ആണ് പുതിയ തട്ടകം തേടുന്ന മറ്റൊരു താരം. റയൽ ബെറ്റിസ് ആണ് നിലവിൽ പുതുതായി താരത്തിന് വെണ്ടി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ വിയ്യാറയൽ ജേഴ്‌സിയിൽ ലോണിൽ എത്തി തിളങ്ങിയ താരസത്തിനും ലാ ലീഗയിലേക്കുള്ള മടങ്ങി വരവിന് സമ്മതം ആണെന്നാണ് സൂചന. 2018-19 സീസണിൽ പിഎസ്ജിയിൽ നിന്നും താരം ബെറ്റിസിൽ പന്ത് തട്ടിരിയിരുന്നു. പിന്നീടാണ് ടോട്ടനത്തിലേക്ക് ചേക്കേറുന്നത്. എന്നാൽ സാമ്പത്തിക പ്രശ്നം നേരിടുന്ന ബെറ്റിസ് അടുത്ത വാരത്തോടെയെ കൂടുതൽ ചർച്ചകളിലേക്ക് കടക്കൂ. കഴിഞ്ഞ ദിവസം ബാഴ്‌സയിൽ നിന്നും കൊള്ളാഡോയേയും അവർ എത്തിച്ചിരുന്നു.

Exit mobile version