Picsart 23 07 12 00 56 43 195

ഡിബാലയെ ചെൽസിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്ന് എൻസോ

റോമ ഫോർവേഡ് പൗലോ ഡിബാലയെ താൻ ചെൽസിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്ന് അർജന്റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ്. താൻ ഡിബാലയ്ക്ക് ചെൽസിയിലേക്ക് വരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ചെൽസിയിലേക്ക് വരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എൻസോ പറഞ്ഞു. ഡിബാല കഴിഞ്ഞ ദിവസവും റോമ വിടില്ല എന്ന് പറഞ്ഞിരുന്നു എങ്കിലും വലിയ യൂറോപ്യൻ ക്ലബിൽ ഒന്ന് വന്നാൽ താരം ഓഫർ പരിഗണിക്കാൻ സാധ്യതയുണ്ട്.

ഇറ്റാലിയൻ ക്ലബുകൾക്ക് 20 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകി ഡിബാലയെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കാം എന്നാണ് റിലീസ് ക്ലോസ്. എന്നാൽ ഇറ്റലിക്ക് പുറത്ത് നിന്നുള്ള ക്ലബ്ബുകൾക്ക് 12 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് മതി ഡിബാലയെ സൈൻ ചെയ്യാൻ. യുവന്റസ് വിട്ട് കഴിഞ്ഞ സീസണിൽ ആയിരുന്നു ഡിബാല റോമയിൽ എത്തിയത്. റോമിൽ അദ്ദേഹം തന്റെ ഫോം തിരികെ കണ്ടെത്തി.

2015 മുതൽ യുവന്റസിനൊപ്പമായിരുന്നു ഡിബാല, അവിടെയുള്ള സമയത്ത് ക്ലബ്ബിന്റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു. 28 കാരനായ താരം ക്ലബ്ബിനൊപ്പം അഞ്ച് സീരി എ കിരീടങ്ങളും നാല് കോപ്പ ഇറ്റാലിയ ട്രോഫികളും നേടിയിട്ടുണ്ട്. എന്നാൽ അവസാനം മാനേജ്മെന്റുമായി തെറ്റി ക്ലബ് വിടുകയായിരുന്നു.

Exit mobile version