റേഞ്ചേഴ്സിന്റെ റൈറ്റ് ബാക്ക് നഥാൻ പാറ്റേഴ്സണെ എവർട്ടൺ സൈൻ ചെയ്യും. 16 മില്യൺ പൗണ്ട് നൽകി താരത്തെ സ്വന്തമാക്കാൻ എവർട്ടൺ ഒരുങ്ങുകയാണ്. ഈ സീസണിൽ റേഞ്ചേഴ്സിനായി ആകെ ആറ് ലീഗ് മത്സരങ്ങൾ മാത്രമെ പാറ്റേഴ്സൺ കളിച്ചിട്ടുള്ളു. കഴിഞ്ഞ സമ്മറിലും താരത്തെ സ്വന്തമാക്കാൻ എവർട്ടൺ ശ്രമിച്ചിരുന്നു. സ്കോട്ലൻഡ് ദേശീയ ടീമിനായി താരം അരങ്ങേറ്റം നടത്തിയിരുന്നു. 6 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും താരം സ്കോട്ലൻഡിനായി നേടി. 20കാരനായ പാറ്റേഴ്സൺ എവർട്ടന്റെ രണ്ടാം സൈനിംഗ് ആകും. അവർ ഇതിനകം മൈകെലെങ്കോയുടെ സൈനിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.
Download the Fanport app now!