പി എസ് ജിയുടെ സെന്റർ ബാക്കായിരുന്ന സെർജിയോ റാമോസ് അവസാനം പുതിയ ക്ലബ് ഏതെന്നു തീരുമാനിച്ചു. റാമോസ് വളർന്നു വന്ന ക്ലബായ സെവിയ്യയിലേക്ക് മടങ്ങി പോകാൻ അദ്ദേഹം തീരുമാനിച്ചു. 18 വർഷങ്ങൾക്കു ശേഷമാണ് റാമോസ് സെവിയ്യയിൽ എത്തുന്നത്. 1996 മുതൽ 2005 വരെ റാമോസ് സെവിയ്യയിൽ ഉണ്ടായിരുന്നു. അവിടെ നിന്നായിരുന്നു റയലിൽ എത്തിയത്
അൽ ഇത്തിഹാദിന്റെ അടക്കം ഓഫർ നിരസിച്ചാണ് താരം തന്റെ ബോയ്ഹൂഡ് ക്ലബിലേക്ക് പോയത്. റാമോസ് ഫ്രീ ഏജന്റായതിനാൽ സെവിയ്യക്ക് താരത്തെ രജിസ്റ്റർ ചെയ്യാൻ ആകും. പി എസ് ജിയിൽ ആയിരുന്നു റാമോസ് അവസാന രണ്ട് സീസണിൽ കളിച്ചിരുന്നത്. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം വെല്ലുവിളി നിറഞ്ഞ ആദ്യ സീസൺ ആയിരുന്നു റാമോസിന് പി എസ് ജിയിൽ നേരിടേണ്ടി വന്നത്. എന്നാൽ രണ്ടാം സീസണിൽ ഫിറ്റ്നസ് വീണ്ടെടുത്ത റാമോസ് പി എസ് ജി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി. റാമോസിന്റെ പ്രകടനങ്ങൾ താരത്തിന് വലിയ ആരാധക പിന്തുണയും നൽകി. റാമോസിനെ നിലനിർത്താൻ പി എസ് ജി ശ്രമിച്ചിരുന്നു എങ്കിലും താരം ക്ലബിൽ തുടരാൻ താല്പര്യപ്പെട്ടില്ല.