ഈസ്റ്റ് ബംഗാളിന്റെ വല കാക്കാൻ മികച്ച ഒരു യുവ ഗോൾ കീപ്പറെ തന്നെ കൊൽക്കത്തൻ ക്ലബ് ടീമിൽ എത്തിച്ചിരിക്കുകയാണ്. മുൻ ബെംഗളൂരു എഫ് സി ഗോൾകീപ്പറും അവസാന സീസണുകളിൽ എഫ് സി ഗോവ കീപ്പറും ആയിരുന്ന ലാൽതുവമാവിയ റാൾട്ടെയുമായാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. എഫ് സി ഗോവയിൽ അവസരങ്ങൾ കിട്ടാത്തതിനാൽ ലോൺ അടിസ്ഥാനത്തിലാണ് റാൾട്ടെ കൊൽക്കത്തയിൽ എത്തുന്നത്.
കഴിഞ്ഞ ഐ എസ് എൽ സീസണിൽ ലോണടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിലും റാൾട്ടെ എത്തിയിരുന്നു. എന്നാൽ കേരളത്തിനായി ഇതുവരെ കളിച്ചിട്ടില്ല.
മിസോറാം ഗോൾകീപ്പർ ലാൽതുവമാവിയ റാൾട്ടെ മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഭാഗമായിട്ടുണ്ട്.