ബ്രസീൽ താരം റഫീനയെ സ്വന്തമാക്കാൻ പല പ്രമുഖ ക്ലബുകളും രംഗത്ത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പ്രീമിയർ ലീഗിൽ നിന്ന് തന്നെ മൂന്ന് വലിയ ക്ലബുകൾ ആണ് രംഗത്ത് ഉള്ളത്. ആഴ്സണൽ ആദ്യ ബിഡ് ലീഡ്സിന് സമർപ്പിച്ചു എങ്കിലും ആ ബിഡ് ലീഡ്സ് നിരസിച്ചു. 65 മില്യൺ യൂറോ വേണം അല്ലായെങ്കിൽ താരത്തെ വിടാൻ തയ്യാറാകില്ല എന്നാണ് ലീഡ്സ് പറയുന്നത്.
സ്പർസും ചെൽസിയും റഫീനക്ക് വേണ്ടി ലീഡ്സിനെ സമീപിച്ചിട്ടുണ്ട്. അവരോടും ലീഡ്സ് 65 മില്യൺ വേണം എന്ന് തന്നെയാണ് പറഞ്ഞത്. ഈ ഇംഗ്ലീഷ് ക്ലബ് കൂടാതെ സ്പെയിനിൽ നിന്ന് ബാഴ്സലോണയും ലീഡ്സിന്റെ താരത്തിനായി ശ്രമിക്കുന്നുണ്ട്. ഇപ്പോൾ താരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ മുന്നിൽ ഉള്ളത് ആഴ്സണൽ ആണെന്ന് വേണം വിലയിരുത്താൻ.
2020 സീസൺ തുടക്കത്തിൽ ആയിരുന്നു റഫീന ലീഡ്സ് യുണൈറ്റഡിൽ എത്തിയത്. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോർച്ചുഗൽ ക്ലബായ സ്പോർടിങ് എന്നിവയ്ക്കായും റഫീന കളിച്ചിട്ടുണ്ട്.