റഫീഞ്ഞയ്ക്ക് ആയി ബാഴ്സലോണയുടെ അവസാന ബിഡ്, ലീഡ്സ് സ്വീകരിക്കും

Newsroom

20220712 174547
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണ അവസാനം റഫീഞ്ഞയെ സ്വന്തമാക്കാൻ ആയി ബാഴ്സലോണക്ക് മുന്നിൽ ബിഡ് സമർപ്പിച്ചു. 65 മില്യൺ യൂറോയുടെ ബിഡ് ആണ് ബാഴ്സലോണ ലീഡ്സിന് നൽകിയത്. ഈ ഓഫർ ലീഡ്സ് സ്വീകരിക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സ 58 മില്യൺ ട്രാൻസ്ഫർ തുക ആയും 7 മില്യൺ ആഡ് ഓൺ ആയും ആകും നൽകുക. ഉടൻ തന്നെ ഈ ട്രാൻസ്ഫർ നീക്കം ബാഴ്സലോണ പൂർത്തിയാക്കും.

ചെൽസി കഴിഞ്ഞ ആഴ്ച സമർപ്പിച്ച 60 മില്യൺ യൂറോയുടെ ഓഫർ ലീഡ്സ് അംഗീകരിച്ചിരുന്നു എങ്കിലും താരം ബാഴ്സലോണയിലേക്കേ പോകു എന്ന നിർബന്ധത്തിൽ ആയിരുന്നു‌. അവസാനം ലീഡ്സും അതിനു സമ്മതിക്കുക ആയിരുന്നു. 2020 സീസൺ തുടക്കത്തിൽ ആയിരുന്നു റഫീഞ്ഞ ലീഡ്സ് യുണൈറ്റഡിൽ എത്തിയത്. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോർച്ചുഗൽ ക്ലബായ സ്പോർടിങ് എന്നിവയ്ക്കായും റഫീഞ്ഞ കളിച്ചിട്ടുണ്ട്