റഫീനക്ക് ആയി ആവശ്യപ്പെടുന്ന തുക കുറയ്ക്കാൻ ലീഡ്സ് തയ്യാറല്ല

Newsroom

ബ്രസീൽ താരം റഫീനയെ സ്വന്തമാക്കാനുള്ള ബാഴ്സലോണ ശ്രമങ്ങൾ എവിടെയും എത്തുന്നില്ല. താരത്തെ വിട്ടു നൽകണം എങ്കിൽ 55 മില്യൺ യൂറോ തന്നെ വേണം എന്നാണ് ലീഡ്സിന്റെ തീരുമാനം. ലീഡ്സ് യുണൈറ്റഡ് റിലഗേറ്റ് ചെയ്യപ്പെട്ടിരുന്നു എങ്കിൽ റഫീനയുടെ റിലീസ് ക്ലോസ് 25 മില്യൺ യൂറോ ആയി കുറയുമായിരുന്നു. എന്നാൽ ലീഡ്സ് പ്രീമിയർ ലീഗിൽ തുടർന്നതോടെ റഫീനക്ക് ആയി ലീഡ്സ് ചോദിക്കുന്ന തുകയും കൂടി.

55 മില്യൺ തവണകൾ ആയോ മറ്റോ അടക്കാൻ ലീഡ്സ് സമ്മതിക്കില്ല. ഒറ്റ തുകയായി തന്നെ ലീഡ്സിന് കിട്ടണം. ലോണിലും താരത്തെ ലീഡ്സ് ക്ലബ് വിടാൻ അനുവദിക്കില്ല. ലെവൻഡോസ്കിയെ സ്വന്തമാക്കാൻ തന്നെ ആരെയെങ്കിലും വിൽക്കേണ്ട അവസ്ഥയിലാണ് ബാഴ്സലോണ ഉള്ളത്. അതുകൊണ്ട് തന്നെ റഫീന ബാഴ്സലോണയിൽ നിന്ന് അകലുകയാണെന്ന് പറയേണ്ടി വരും.

2020 സീസൺ തുടക്കത്തിൽ ആയിരുന്നു റഫീന ലീഡ്സ് യുണൈറ്റഡിൽ എത്തിയത്. മുമ്പ് ഫ്രഞ്ച് ക്ലബായ റെന്നെ, പോർച്ചുഗൽ ക്ലബായ സ്പോർടിങ് എന്നിവയ്ക്കായും റഫീന കളിച്ചിട്ടുണ്ട്.