മികച്ച താരത്തിനുള്ള മാറ്റ് ബുസ്ബി പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്

Img 20220604 165135

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനായുള്ള മാറ്റ് ബുസ്ബി പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പുരസ്കാരം നേടുന്നത്. 2003/04, 2006/07, 2007/08 സീസണിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പുരസ്കാരം നേടിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വോട്ടിങിലൂടെ ആണ് റൊണാൾഡോ ഈ പുരസ്കാരം നേടിയത്.
20220604 163627
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ 24 ഗോളുകൾ നേടിക്കൊണ്ട് ടീമിന്റെ ടോപ് സ്കോറർ ആയിരുന്നു. ഇതിൽ 18 ഗോളുകളും പ്രീമിയർ ലീഗിലായിരുന്നു വന്നത്. സ്പർസിനെതിരെയും നോർവിചിന് എതിരെയും റൊണാൾഡോ ഹാട്രിക്കും നേടിയിരുന്നു.

Previous articleറഫീനക്ക് ആയി ആവശ്യപ്പെടുന്ന തുക കുറയ്ക്കാൻ ലീഡ്സ് തയ്യാറല്ല
Next articleസന്ദീപ് സിങ് 2025വരെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ തുടരും, കരാർ നീട്ടി