പൂനെ സിറ്റിയിൽ ഏഴാം വിദേശ താരവും എത്തി, മുൻ മാഞ്ചസ്റ്റർ സിറ്റി സെന്റർ ബാക്ക് ടീമിൽ

- Advertisement -

പുതിയ സീസണായുള്ള ഏഴാം വിദേശ താരത്തെയും പൂനെ സിറ്റി സ്വന്തമാക്കി. മുൻ മാഞ്ചസ്റ്റർ സിറ്റി സെന്റർ ബാക്കായ മാത്യു വിൽസ് ആണ് പൂനെ സിറ്റിയുമായി കരാറിൽ എത്തിയത്. ഇംഗ്ലീഷ് ഡിഫൻഡറായ വിൽസ് നിരവധി ഇംഗ്ലീഷ് ടീമുകൾക്കൊപ്പം കളിച്ചിട്ടുണ്ട്. സതാമ്പ്ടൺ സിറ്റി, കൊവെൻട്രി സിറ്റി, ബോണ്മത് എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്.

2006ൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിക്കായി വിൽസ് കളിച്ചത്. ചെൽസിക്കെതിരായ മത്സരത്തിലായിരുന്നു മാറ്റ് വിൽസിന്റെ 2006ലെ സിറ്റി അരങ്ങേറ്റം. സിറ്റി വിട്ട ശേഷം ഡോൺകാസ്റ്റർ, റീഡിംഗ്, ലെസ്റ്റർ സിറ്റി, ബോൾടൺ വാണ്ടറേഴ്സ്, നോട്ടിംഗ് ഹാം ഫോറസ്റ്റ് തുടങ്ങിയ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

പൂനെയിൽ വിദേശ താരങ്ങളുടെ എണ്ണം ഇതോടെ ഏഴ് ആയി. മാർടിൻ, മാർസലീനോ, ആൽഫാരോ,ഡിയേഗോ കാർലോസ്, മാർകോ സ്റ്റാങ്കോവിച്, ഇയാൻ ഹ്യൂം എന്നിവരെയും പൂനെ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement