ഐ ലീഗിലെ എമേർജിങ് പ്ലയർ പുരസ്കാരം നേടിയ താരം ചെന്നൈയിനിൽ

ചെന്നൈയിൻ എഫ് സി കൂടുതൽ യുവതാരങ്ങളെ ടീമിൽ എത്തിക്കുകയാണ്‌. പുതുതായി അവർ യുവതാരം ജിതേശ്വർ സിംഗിനെ അണ് സൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണിലെ എമേർജിങ് പ്ലയർ പുരസ്കാരം നേടിയ താരമാണ് ജിതേശ്വർ. ഇരുപതുകാരനായ താരം നേരോകയ്ക്ക് വേണ്ടി നല്ല പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ ഐ ലീഗിൽ 17 മത്സരങ്ങൾ നെരോകയ്ക്ക് ആയി ജിതേശ്വഎ കളിച്ചിരുന്നു.


Img 20220607 123104
മുമ്പ് ലോണിൽ കൊൽക്കത്ത ക്ലബായ ഭവാനിപൂർ എഫ് സിയിലും ജിതേശ്വർ കളിച്ചിരുന്നു‌. ഈസ്റ്റേൺ സ്പോർടിങ് ക്ലബിലൂടെ ആണ് ജിതേശ്വർ കരിയർ ആരംഭിച്ചത്. ഡിഫൻസീവ് മിഡിൽ വലിയ താരമായി ഭാവിയിൽ ജിതേശ്വർ മാറും എന്നാണ് പ്രതീക്ഷ‌