പി എസ് ജി മധ്യനിരക്ക് ഇനി ആഫ്രിക്കൻ കരുത്ത്

na

എവർട്ടൻ മധ്യനിര താരം ഇഡ്രിസ ഗ്വെയെ ഇനി പാരീസ് സെയ്ന്റ് ജർമ്മന് സ്വന്തം. 28 മില്യൺ യൂറോ നൽകിയാണ് ഫ്രഞ്ച് ചാമ്പ്യന്മാർ ഐവറി കോസ്റ്റ് താരത്തെ സ്വന്തമാക്കിയത്. സെനഗൽ ദേശീയ താരമാണ് ഗ്വെയെ. കഴിഞ്ഞ ജനുവരിയിലും താരത്തെ സ്വന്തമാക്കാൻ പാരീസ് ശ്രമം നടത്തിയിരുന്നു.

29 വയസുകാരനായ താരം ഫ്രഞ്ച് ക്ലബ്ബ് ലില്ലേയിലൂടെയാണ് സീനിയർ കരിയർ ആരംഭിച്ചത്. 2015 ൽ വില്ലയിലൂടെയാണ് താരം പ്രീമിയർ ലീഗിൽ എത്തുന്നത്. 2016 മുതൽ എവർട്ടനിൽ കളിക്കുന്ന താരം മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ആയാണ് അറിയപ്പെടുന്നത്‌.