പൊപ്ലാനിക്ക് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ കഴിഞ്ഞ വർഷത്തെ പ്രധാന സ്ട്രൈക്കർ ആയിരുന്ന പൊപ്ലാനിക്ക് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകില്ല. കഴിഞ്ഞ സീസണിൽ വൻ പ്രതീക്ഷയോടെ ടീമിൽ എത്തിയ സ്ലൊവേനിയൻ താരം പൊപ്ലാനികിനെ ലോണിൽ അയക്കാനാണ് ആണ് ക്ലബിന്റെ തീരുമാനം. ഹംഗേറിയൻ ക്ലബായ കപോസ്വരി റകോസിയാണ് പൊപ്ലാനികിനെ ലോണിൽ സൈൻ ചെയ്തത്.

ഒരു വർഷത്തെ നീണ്ട കാലയളവിലേക്കാണ് ഹംഗേറിയൻ ക്ലബ് പൊപ്ലാനികിനെ സ്വന്തമാക്കിയത്. ലോണിൽ മികച്ച പ്രകടനം നടത്തുകയാണെങ്കിൽ പൊപ്ലാനികിനെ സ്ഥിര കരാറിൽ സൈൻ ചെയ്തേക്കും. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ വെറും നാലു ഗോളുകൾ മാത്രമേ പൊപ്ലാനികിന് സ്കോർ ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. സ്ലൊവേനിയൻ ലീഗിൽ ഗോളടിച്ച് കൂട്ടി ആയിരുന്നു പൊപ്ലാനിക് ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

പക്ഷെ ഇവിടെ ആ മികവിൽ എത്താൻ പൊപ്ലാനികിനായില്ല. 26കാരനായ പൊപ്ലാനിക്‌ സ്ലൊവേനിയ ക്ലബായ ട്രിഗ്ലാവിനു വേണ്ടി രണ്ട് സീസണുകളിലായി 40ൽ അധികം ഗോളുകൾ നേടിയിരുന്നു.