ക്ലബ് വിടാൻ ആഗ്രഹിച്ചിട്ടും കെയ്ലർ നവസിനെ പോകാൻ അനുവദിക്കാതെ പി എസ് ജി

Newsroom

20230130 182108
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി ഗോൾകീപ്പർ കെയ്ലർ നവസ് ഇംഗ്ലീഷ് ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഓഫർ അംഗീകരിച്ചു എങ്കിലും ആ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത കുറവാണ് എന്ന് വാർത്ത. നവസ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ അതിന് പി എസ് ജി തന്നെയാണ് തടസ്സമായി നിൽക്കുന്നത്. ഇതുവരെ പി എസ് ജി ഇംഗ്ലീഷ് ക്ലബായ ഫോറസ്റ്റിന്റെ ഓഫർ അംഗീകരിച്ചിട്ടില്ല.

ഫോറസ്റ്റിന്റെ ആദ്യ ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൺ അടുത്തിടെ പരിക്കേറ്റിരുന്നു. ഹെൻഡേഴ്സൺ തിരികെയെത്താൻ സമയം എടുക്കും എന്നതാണ് പി എസ് ജി കീപ്പറെ തേടി ഫോറസ്റ്റ് എത്താൻ കാരണം.

പി എസ് ജി കെയ്ലർ 23 01 27 16 14 47 454

സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസർ നേരത്തെ നെവസിനായി രംഗത്ത് വന്നിരുന്നു. എന്നാ യൂറോപ്പിൽ അല്ലാത്ത ഒരു ക്ലബിലേക്കും പോകാൻ നവസ് ആഗ്രഹിക്കുന്നില്ല. ഗാൽട്ടിയർ പി എസ് ജി പരിശീലകനായി എത്തിയതിനു ശേഷം ഡൊണ്ണരുമ്മ തന്നെയാണ് പി എസ് ജി വല കാക്കുന്നത്. നവസിന് യാതൊരു അവസരവും ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ പി എസ് ജിയിൽ തുടരാൻ നെവസ് ആഗ്രഹിക്കുന്നില്ല. പകരം ഒരു നല്ല രണ്ടാം ഗോൾ കീപ്പറെ ലഭിച്ചാലെ പി എസ് ജി ഈ നീക്കത്തിനു സമ്മതം മൂളൂ എന്നാണ് സൂചന

നവസിന് ഇപ്പോൾ 2024വരെ പി എസ് ജിയിൽ കരാർ ഉണ്ട്. ലോൺ അടിസ്ഥാനത്തിൽ ആകും താരം പി എസ് ജി വിടുന്നു എങ്കിലും വിടുക.