മാർകസ് തുറാമിന് വേണ്ടി പിഎസ്ജിയും രംഗത്ത്

Nihal Basheer

20230607 181928
Download the Fanport app now!
Appstore Badge
Google Play Badge 1

ബെറൂസിയ മോഞ്ചൻഗ്ലാഡ്ബാക്ക് വിടുന്ന മാർക്കസ് തുറാമിന് വേണ്ടി കണ്ണ് വെച്ച യൂറോപ്പിലെ വമ്പന്മാരുടെ പട്ടികയിലേക്ക് പിഎസ്‌ജിയും. ഇതോടെ ഫ്രഞ്ച് ടീമിലേക്ക് തന്നെ മുന്നേറ്റ താരം എത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നു. മുൻനിരയിലും ടീമിൽ മുഴുവനായും കാര്യമായ അഴിച്ചു പണി ലക്ഷ്യമിടുന്ന പിഎസ്ജി ഇത്തവണത്തെ തങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നായി തുറാമിനെ കാണുന്നുണ്ടെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. സീസണോടെ കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റ് ആണെന്നത് കൊണ്ട് പല ടീമുകളും താരത്തിനായി ശക്തമായി തന്നെ മുന്നോട്ട് വന്നിരുന്നു. എന്നാൽ എസി മിലാൻ, അത്ലറ്റികോ മാഡ്രിഡ് ടീമുകൾ തുറാമിന് പിറകെയുണ്ടെന്ന വാർത്തകൾ റൊമാനോ നിഷേധിച്ചു.
Marcus thuram
അതേ സമയം പിഎസ്‌ജിയുമായുള്ള താരത്തിന്റെ ചർച്ചകൾ വരും ദിവസങ്ങളിലെ ഉണ്ടാവുകയുള്ളൂ. നിലവിൽ തന്റെ ഭാവി ടീമിനെ കുറിച്ച് തുറാമും തീരുമാനം എടുത്തിട്ടില്ല. താരത്തെ എത്തിക്കാൻ എമ്പാപെയ്യും സമ്മർദ്ദം ചെലുത്തുന്നതായി ലെ’എക്വിപെയും റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിൽ ഫ്രാൻസിന് വേണ്ടി കളത്തിൽ ഇറങ്ങിയ താരം സീസണിൽ ക്ലബ്ബിന് വേണ്ടി പതിനാറു ഗോളും ഏഴ് അസിസ്റ്റും സ്വന്തമാക്കി. താരം പലതവണ ബാഴ്‌സയിലേക്ക് എത്താനുള്ള താല്പര്യവും ക്ലബ്ബിനെ അറിയിച്ചെന്ന് ലെ’എക്വിപെ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അനുകൂലമായ നീക്കം ഉണ്ടായില്ല. ഇംഗ്ലീഷ് ടീമുകളും താരത്തിന് പിറകെയുണ്ട്.