പോഗ്ബ യുവന്റസിലേക്ക് അടുക്കുന്നു, മൂന്ന് വർഷത്തെ കരാർ മുന്നിൽ

Img 20220521 130420

പോഗ്ബ ഉടൻ കരാർ ഒപ്പുവെക്കും എന്ന് സൂചനകൾ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീരുമാനുച്ച പോൾ പോഗ്ബ യുവന്റസുമായി ധാരണയിൽ എത്തുന്നു. പോഗ്ബ മൂന്ന് വർഷത്തെ കരാർ യുവന്റസിൽ ഒപ്പുവെക്കും എന്ന് ട്രാൻസ്ഫർ വിദഗ്ദ്ധർ റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബയ്ക്ക് 8 മില്യൺ യൂറോ വേതനമായി നൽകാനും 2 മില്യൺ ബോണസ് ആയി നൽകാനും യുവന്റസ് തയ്യാറായിട്ടുണ്ട്. ഈ കരാർ പോഗ്ബ അംഗീകരിച്ചേക്കും. പോഗ്ബ 11 മില്യൺ യൂറോ ആണ് വാർഷിക വേതനമായി ആവശ്യപ്പെട്ടിരുന്നത്.
20220521 130257
മാഞ്ചസ്റ്റർ യുണൈറ്റഡും പി എസ് ജിയും പോഗ്ബക്ക് വാഗ്ദാനം ചെയ്തതിനേക്കാൾ ചെറിയ വേതനം ആണ് യുവന്റസ് ഇപ്പോൾ പോഗ്ബക്ക് മുന്നിൽ വെച്ചിരിക്കുന്നത് എങ്കിലും യുവന്റസിനായി കളിക്കാൻ ഇഷ്ടപ്പെടുന്നത് കൊണ്ട് പോഗ്ബ ഈ കരാർ അംഗീകരിച്ചേക്കും. 29കാരനായ പോഗ്ബ 2012 മുതൽ 2016വരെ യുവന്റസിനൊപ്പം ഉണ്ടായിരുന്നു. ആ കാലത്ത് പോഗ്ബ ലോകത്തെ തന്നെ ഏറ്റവും മികച്ച ഫുട്ബോളറിൽ ഒന്നായിരുന്നു. പിന്നീട് യുണൈറ്റഡിലേക്ക് തിരികെ എത്തിയപ്പോൾ പോഗ്ബ ഫോം ഔട്ട് ആവുക ആയിരുന്നു. യുവന്റസിൽ പോഗ്ബ 8 കിരീടങ്ങൾ നേടിയിട്ടുണ്ട്.

Previous articleഇന്ന് വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനൽ, കിരീടം തേടി ബാഴ്സലോണയും ലിയോണും
Next articleഇറ്റലിയിൽ ഗോളടിയിൽ റെക്കോർഡിട്ട് ടാമി അബ്രഹാം