മധ്യനിര താരം മിറാലം പ്യാനിച്ച് ബാഴ്‌സലോണ വിട്ടു. യുഎഇയിലെ ഷാർജ എഫ്സി സമർപ്പിച്ച ഓഫർ താരം അംഗീകരിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ താരം രണ്ടു വർഷത്തെ കരാറിൽ ആണ് കൂടുമാറ്റത്തിന് സമ്മതം മൂളിയത്. കരാർ പിന്നീട് ഒരു വർഷത്തേക്ക് കൂടി നീട്ടാനും സാധിക്കും. താരത്തിന് രണ്ടു വർഷം കൂടി ബാഴ്‌സലോണയിൽ കരാർ ബാക്കിയുണ്ട്. ഈ കാലയളവിലെ കരാർ തുക താരം വേണ്ടെന്ന് വെച്ചിട്ടുണ്ട്. കൈമാറ്റം എളുപ്പമാക്കാൻ ആയിരുന്നു ഈ നീക്കം.
അവസരങ്ങൾ കുറവാകും എന്നതിനാൽ താരത്തിന് ഈ കൂടുമാറ്റം നല്ലൊരു നീക്കമാണ്. ഗവി അടക്കമുള്ളവരുടെ കരാർ പുതുക്കാൻ ഇത് ബാഴ്‌സയെ സഹായിക്കുകയും ചെയ്യും. അതേ സമയം ഡിഫൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് അനുഭവസമ്പത്തുള്ള താരങ്ങളുടെ എണ്ണം ബാഴ്‌സയിൽ സെർജിയോ ബസ്ക്വറ്റ്‌സിൽ ഒതുങ്ങും.
പ്യാനിച്ച് പ്രീ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ടീമിൽ തുടരുന്നതും കൂടി കണക്കിൽ എടുത്താണ് മറ്റൊരു താരമായ നിക്കോ ലോണിൽ പോകാൻ തയ്യാറായത്. ബസ്ക്വറ്റ്‌സ് ഇല്ലെങ്കിൽ ഫ്രാങ്കി ഡിയോങ് തന്നെ ആവും സാവിയുടെ അടുത്ത ലിസ്റ്റിൽ ഈ സ്ഥാനത്തെക്കുള്ള അടുത്ത താരം. അതേ സമയം ടീമിൽ എത്തിയ ശേഷം അവസരം കിട്ടാതെ ഉഴറിയ താരത്തിന് ഈ കൈമാറ്റം ആശ്വാസമേകും.