നാപോളിയുടെ പിയോട്ടർ സീലിൻസ്‌കിയെയും സൗദി ക്ലബ് അൽ അഹ്ലി സ്വന്തമാക്കിയേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പിയോട്ടർ സീലിൻസ്‌കി നാപോളി വിടാൻ സാധ്യത. സൗദി ക്ലബായ അൽ അഹ്ലി താരത്തിനായി നാപോളിയെ സമീപിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനായി പെട്ടെന്ന് ഒരു ട്രാൻസ്ഫർ തുക പറയാൻ അൽ അഹ്ലി നാപോളിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് സൈനിംഗ് പൂർത്തിയാക്കാൻ ആയില്ല എങ്കിൽ അഹ്ലി മറ്റു ടാർഗറ്റുകൾ തേടി പോകും. അൽ അഹ്ലി റോമ താരം ഇബാനസിനെ സൈൻ ചെയ്യുന്നതിന് അടുത്താണ് ഇപ്പോൾ.

സൗദി 23 08 06 15 31 50 210

29 കാരനായ പോളിഷ് മിഡ്‌ഫീൽഡർ നാപോളിയുടെ കിരീട പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. നാപ്പോളിയിലെ കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ശേഷിക്കെ സീലിൻസ്കിയെ വിൽക്കാൻ നാപോളിയും താല്പര്യപ്പെടുന്നുണ്ട്. സൗദി അറേബ്യയിൽ നിന്ന് മാത്രമല്ല ലാസിയോയിൽ നിന്നും താരത്തിന് ഓഫർ ഉണ്ട്‌.

പോളിഷ് മിഡ്‌ഫീൽഡർ 2016 ഓഗസ്റ്റിലാണ് നാപോളിയിലേക്ക് എത്തിയത്. നാപോളിക്ക് വേണ്ടി 329 മത്സരങ്ങൾ കളിച്ചു, 47 ഗോളുകളും 44 അസിസ്റ്റുകളും സംഭാവന നൽകി.