ഡ്യൂറണ്ട് കപ്പ്: ഹൈദരാബാദ് എഫ് സിയെ സമനിലയിൽ തളച്ച് ഡെൽഹി എഫ് സി

Newsroom

Picsart 23 08 06 16 53 33 368
Download the Fanport app now!
Appstore Badge
Google Play Badge 1

ഡ്യൂറണ്ട് കപ്പ് ഗ്രൂപ്പ് ഇയിൽ ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ ഡെൽഹി എഫ് സി സമനിലയിൽ കുടുക്കി. 1-1 എന്ന നിലയിലാണ് ഇന്ന് മത്സരം അവസാനിച്ചത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ ഹിമാൻഷു ജാംഗ്രയുടെ ഫിനിഷിലൂടെ ഡെൽഹി എഫ് സിയാണ് ലീഡ് എടുത്തത്. കനത്ത മഴക്ക് ഇടയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിക്ക് വിസിൽ വീഴുന്നത് വരെ ഡെൽഹി മുന്നിൽ നിന്നു.

ഡ്യൂറണ്ട് കപ്പ് 23 08 06 16 53 51 145

57ആം മിനുട്ടിൽ റാമ്ലുചുംഗയിലൂടെ ആണ് ഹൈദരാബാദ് എഫ് സി സമനില കണ്ടെത്തിയത്‌. വിജയ ഗോളിനായി ഇരു ടീമുകളും ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഗ്രൂപ്പ് ഇയിൽ ചെന്നൈയിനും ട്രിബുവാൻ എഫ് സിയുമാണ് മറ്റു ടീമുകൾ.