പിന്റു മഹാത രാജസ്ഥാൻ യുണൈറ്റഡിൽ

Img 20211125 175923

സുദേവയുടെ വിങർ പിന്റു മഹാതയെ ഐ ലീഗിലെ പുതുമുഖക്കാരായ രാജസ്ഥാൻ യുണൈറ്റഡ് സ്വന്തമാക്കി. താരം രാജ്സ്ഥാനുമായി ഒരു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 24കാരനായ താരം കഴിഞ്ഞ സീസണിൽ സുദേവയ്ക്ക് വേണ്ടി ഐലീഗിൽ നല്ല കളി കാഴ്ചവെച്ചിരുന്നു. മോഹൻ ബഗാന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരം മോഹൻ ബഗാനായി സീനിയർ ലെവലിലും കളിച്ചിട്ടുണ്ട്. താരം മുമ്പ് ഈസ്റ്റ് ബംഗാളിന്റെയും താരമായിട്ടുണ്ട്.

Previous articleസന്തോഷ് ട്രോഫി, കർണാടകയ്ക്ക് രണ്ടാം വിജയം
Next articleകാന്റെയും ചിൽവെലും മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ഇല്ല