കാന്റെയും ചിൽവെലും മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ഇല്ല

20211125 181427

പ്രീമിയർ ലീഗിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുമ്പോൾ ചെൽസിക്ക് ഒപ്പം അവരുടെ രണ്ടു പ്രധാന താരങ്ങൾ ഉണ്ടാകില്ല. മധ്യനിര താരം കാന്റെയും ഫുൾബാക്ക് ബെൻ ചില്വെലും പരിക്കിന്റെ പിടിയിലാണ്. ഇരുവരും യുണൈറ്റഡിന് എതിരെ ഉണ്ടാകില്ല. യുവന്റസിന് എതിരായ വിജയത്തിനിടയിൽ ആയിരുന്നു രണ്ടു പേർക്കും പരിക്കേറ്റത്. മികച്ച ഫോമിൽ ഉള്ള ചെൽസിക്ക് സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്താൻ ആകുമെന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 12 പോയിന്റിന്റെ ലീഡ് ഇപ്പോൾ ചെൽസിക്ക് ലീഗിൽ ഉണ്ട്.

Previous articleപിന്റു മഹാത രാജസ്ഥാൻ യുണൈറ്റഡിൽ
Next articleസീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു, കാര്യമായ മാറ്റങ്ങൾ