കൗട്ടീഞ്ഞോ ഖത്തറിലേക്കോ സൗദിയിലേക്കോ പോകാൻ സാധ്യത

Newsroom

ആസ്റ്റൺ വില്ലയുടെ താരമായ കൗട്ടീഞ്ഞോ ക്ലബ് വിടാൻ സാധ്യത. കൗട്ടീഞ്ഞോയെ സ്വന്തമാക്കാൻ ആയി ഇപ്പോൾ ഖത്തറിൽ നിന്നും സൗദിയിൽ നിന്നും ക്ലബുകൾ രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കൗട്ടീഞ്ഞോയ്ക്ക് ആയി നല്ല ഓഫർ ലഭിച്ചാൽ ആസ്റ്റൺ വില്ല താരത്തെ വിൽക്കാൻ തയ്യാറാകും.

കൗട്ടീഞ്ഞോ 23 08 19 17 55 38 241

ആസ്റ്റൺ വില്ല 20 മില്യൺ നൽകി കഴിഞ്ഞ സീസണിൽ കൗട്ടീനോയെ സ്ഥിര കരാറിൽ സ്വന്തമാക്കിയിരുന്നു. 2026വരെയുള്ള താരത്തിന് വില്ലയിൽ കരാർ ഉണ്ട്‌. വില്ലയിൽ എത്തിയ ആദ്യ സീസണിൽ കൗട്ടീനോ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും പിന്നീട് പരിക്ക് പ്രശ്നമായി മാറി. ജെറാഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതും കൗട്ടീഞ്ഞോക്ക് പ്രശ്നമായി. മുമ്പ് ബയേൺ, ബാഴ്സലോണ, ലിവർപൂൾ എന്നീ വലിയ ക്ലബുകൾക്ക് ആയി കളിച്ച താരമാണ് കൗട്ടീഞ്ഞോ.

ഖത്തറിൽ നിന്ന് ഒന്നിലധികം ക്ലബുകൾ കൗട്ടീനോക്കായി രംഗത്ത് ഉണ്ട്.