ലാകിച് പെസിച് കേരള ബ്ലാസ്റ്റേഴ്സ് വിടും

Jyotish

കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പ്രതിരോധ താരം നെമാഞ്ച ലാകിച് പെസിച് ക്ലബ്ബ് വിടും. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ട്വിറ്ററിലൂടെ ഈ വാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ രണ്ട് സീസണുകളിലായി മഞ്ഞപ്പടയുടെ പ്രതിരോധ നിരയിലെ പ്രധാന താരമാണ് ലാകിച് പെസിച്. കേരള ബ്ലാസ്റ്റേഴ്സ് മൗസ്തഫ ഗിനിങ്ങ്, ഓഗ്ബചെ, സുയിവർലൂൺ,സിഡോഞ്ച,ആർക്കസ് എന്നീ വിദേശ താരങ്ങളെ ടീമിലെത്തിച്ചു കഴിഞ്ഞു.

സുയിവർലൂണ് ടീമിലെത്തിയതിന് ശേഷം പ്രതിരോധത്തിലെ സമവാക്യങ്ങൾ മാറുമെന്ന് ഉറപ്പായിരുന്നു. ഡച്ച് പരിശീലകനായ എൽകോ ഷറ്റോരിയുടെ ഗെയിം പ്ലാനിൽ പെസിച് ഉൾപ്പെട്ടിട്ടില്ലെന്നത് വ്യക്തമായി. മറ്റൊരു ബ്ലാസ്റ്റേഴ്സ് പ്രതിരോധതാരമായ അനസ് എടത്തൊടികയും ബ്ലാസ്റ്റേഴ്സ് വിട്ടു കഴിഞ്ഞു. ആസ്ട്രിയൻ ക്ലബ്ബായ കാഫൻബർഗിൽ നിന്നുമാണ് പെസിച് കൊച്ചിയിലേക്കെത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനായി 28‌‌ മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട് ലാകിച് പെസിച്.