പെറു ക്യാപ്റ്റൻ ബ്രസീലിൽ പുതിയ ക്ലബിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പെറു രാജ്യാന്തര ടീം ക്യാപ്റ്റൻ പോളോ ഗുറേറോ ഇനി ഇന്റനാസണലിൽ കളിക്കും. ബ്രസീലിലെ തന്നെ ഫ്ലമെംഗോ ക്ലബിന്റെ താരമായിരുന്ന ഗുറേറോ ഇന്റനാസണലുമായി 3 വർഷത്തെ കരാറിലാണ് എത്തിയത്‌. കഴിഞ്ഞ മാസം ഗുറേറോയ്ക്ക് ഉണ്ടായിരുന്ന വിലക്ക് ക്ലബ് ഫുട്ബോളിലും ഉണ്ടാവില്ല എന്ന് കോടതി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് താരം പുതിയ ക്ലബിലേക്ക് നീങ്ങിയത്.

മയക്കു മരുന്ന് ഉപയോഗിച്ചതിനായിരുന്നു ഗുറേറോ നേരത്തെ വിലക്ക് നേരിട്ടത്. . ഗുറേറോയുടെ കേസിൽ അന്തിമ വിധി വരുന്നത് വരെ ഇനി വിലക്ക് ഉണ്ടാകില്ല എന്ന് സ്വിസ്സ് കോടതി വിധിച്ചിരുന്നു. 2015 മുതൽ ഫ്ലമംഗോയ്ക്കായി ഗുറേറോ കളിക്കുന്നുണ്ട്. മുമ്പ് കൊറിയന്തോസിനായും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial