റിക്കാർഡോ പെപി ഇനി ജർമ്മനിയിൽ

Newsroom

Img 20220103 192858

എഫ്‌സി ഡാലസിന്റെയും അമേരികയുടെയും ഫോർവേഡ് ആയ റിക്കാർഡോ പെപ്പി ബുണ്ടസ്‌ലിഗ ടീമായ എഫ്‌സി ഓഗ്‌സ്‌ബർഗിൽ എത്തി. താരം 2026വരെയുള്ള കരാറിൽ ക്ലബിൽ എത്തിയതായി ഓഗ്സ്ബർഗ് സ്ഥിരീകരിച്ചു. 20 മില്യൺ ആണ് പെപിക്കായി ഓഗ്സ്ബർഗ് നൽകിയത്. ഒരു എം എൽ എസ് താരത്തിന് യൂറോപ്പിലേക്കുള്ള ട്രാൻസ്ഫറിൽ ലഭിക്കുന്ന ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണിത്.

ഡാലസിനായി ഈ സീസണിൽ 31 ലീഗ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ താരം നേടിയിരുന്നു. അമേരിക്കൻ ടീമിൽ അടുത്തിടെ എത്തിയ പെപ്പി ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ രാജ്യത്തിനായും നേടി. റിലഗേഷൻ സോണിന് തൊട്ട് മുകളിൽ ഉള്ള ഓഗ്സ്ബർഗിന് പെപ്പിയുടെ വരവ് ഊർജ്ജം നൽകും.