സൂപ്പർ മാൻ പാർമയിൽ എത്തി, ഔദ്യോഗിക പ്രഖ്യാപനം വന്നു

Img 20210617 160617
Credit: Twitter

ജിയാൻ‌ലൂഗി ബഫൺ പാർമയിലേക്ക് തിരികെയെത്തി. താരം പാർമയിൽ പുതിയ കരാർ ഒപ്പുവെച്ചതായി ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. സൂപ്പർ മാൻ തിരികെയെത്തി എന്ന വീഡിയോയുമായാണ് പാർമ ബുഫൺ തിരികെയെത്തിയത് അറിയിച്ചത്. ബുഫൺ തന്റെ കരിയർ ആരംഭിച്ച ക്ലബാൺ പാർ‌മ. പാർമയുമായി 2 വർഷത്തെ കരാർ മുൻ ഇറ്റലി ക്യാപ്റ്റൻ ഒപ്പുവെച്ചു.

ഇപ്പോൾ ഇറ്റലിയിലെ സെക്കൻഡ് ഡിവിഷനിലാണ് പാർമ കളിക്കുന്നത്. പാർമയെ തിരികെ സീരി എയിൽ എത്തിക്കുക ആകും ബുഫന്റെ ചുമതല.
26 വർഷം മുമ്പ് പാർമയിൽ കരിയർ ആരംഭിച്ച ബഫൺ 2001ൽ ആയിരുന്നു യുവന്റസിലേക്ക് എത്തിയത്. ഈ കഴിഞ്ഞ സീസൺ അടക്കം 20 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 10 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 22 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടിയിയിട്ടുണ്ട്.

Previous articleക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം അറിയിച്ച് കൈൽ ജാര്‍വിസ്
Next articleഎറിക്സണ് സഹായകമാകാൻ ഹാർട്ട് സ്റ്റാർട്ടിംഗ് ഉപകരണം ഘടിപ്പിക്കും