ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ഫുൾഹാമിന്റെ പോർച്ചുഗീസ് മധ്യനിര താരമായ ജാവോ പലിൻഹയെ ബയേൺ മ്യൂണിക് സ്വന്തമാക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ ജനുവരിയിൽ താരത്തെ ബയേൺ ഏതാണ്ട് സ്വന്തമാക്കുന്ന വക്കിൽ എത്തിയെങ്കിലും അവസാന നിമിഷം നീക്കം പരാജയപ്പെടുക ആയിരുന്നു. സ്പോർട്ടിങ് ലിസ്ബണിൽ നിന്നു ഫുൾഹാമിൽ എത്തിയ പലിൻഹ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി പ്രീമിയർ ലീഗിലെ തന്നെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ആണ്.
28 കാരനായ താരത്തിന് ആയി ഏതാണ്ട് 35 മില്യൺ പൗണ്ട് ആണ് ബയേൺ മുടക്കുക എന്നാണ് സൂചന. ഇതിനകം തന്നെ താരവും ആയി ശമ്പളവും കരാറും സംബന്ധിച്ച് ബയേൺ ധാരണയിൽ എത്തിയിട്ടുണ്ട്. നിലവിൽ ഫുൾഹാമും ആയുള്ള അവസാന ഘട്ട ചർച്ചയിൽ ആണ് ബയേൺ. താരത്തിന് ആയുള്ള വർക്ക് പെർമിറ്റ് അടക്കം തയ്യാറായാൽ ബയേൺ താരത്തെ ഔദ്യോഗികമായി സ്വന്തമാക്കും. പുതിയ പരിശീലകൻ വിൻസെന്റ് കൊമ്പനിക്ക് കീഴിൽ അടുത്ത സീസണിൽ ശക്തമായി തിരിച്ചു വരാൻ ഒരുങ്ങുകയാണ് ബയേൺ മ്യൂണിക്.