ലെഫ്റ്റ് ബാക്കായ ആകാശ് സംഗ്വാനെ എഫ് സി ഗോവ സ്വന്തമാക്കി

Newsroom

Picsart 24 06 09 16 38 09 771
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ആയ ചെന്നൈയിന്റെ ലെഫ്റ്റ് ബാക്കായ ആകാശ് സംഗ്വാനെ എഫ് സി ഗോവ സ്വന്തമാക്കി. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. മൂന്ന് വർഷത്തെ കരാറിൽ ആണ് യുവതാരം ഗോവയിലേക്ക് എത്തുന്നത്. നേരത്തെ കഴിഞ്ഞ സീസൺ ആരംഭത്തിൽ ആകാശിനെ ടീമിൽ എത്തിക്കാൻ ഗോവ ഏറെ ശ്രമിച്ചിരുന്നു എങ്കിലും നടന്നിരുന്നില്ല.

ഗോവ 24 05 02 09 51 26 379

ഐഎസ്എല്ലിൽ ചെന്നൈയിന് വേണ്ടി രണ്ട് സീസണുകളിലായി 34 മത്സരങ്ങൾ സാംഗ്വാൻ കളിച്ചിട്ടുണ്ട്. ഈ സീസണിൽ അദ്ദേഹം 15 മത്സരങ്ങൾ കളിച്ചു. രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും അദ്ദേഹത്തിന് ചെന്നൈയിനായി നേടാൻ ആയി.

പഞ്ചാബ് എഫ്‌സിയിൽ നിന്ന് 2022 സെപ്റ്റംബറിൽ ആണ് സാങ്‌വാൻ ചെന്നൈയിൻ എഫ്‌സിയിൽ ചേർന്നത്. മുമ്പ് പഞ്ചാബിനായി 56 ലീഗ് മത്സരങ്ങൾ കളിച്ചിരുന്നു.