പോർച്ചുഗീസ് മധ്യനിര താരം ജോ പാളിന്യയെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. ഇന്ന് താരത്തിന്റെ സൈനിം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 47.4 മില്യൺ പൗണ്ടിന് ആണ് ഫുൾഹാം മിഡ്ഫീൽഡറെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കുന്നത്. ഫുൾഹാം ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പന ആണ് ഇത്. പാളിന്യയെ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും ബയേൺ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു എങ്കിലും അന്ന് ആ ട്രാൻസ്ഫർ വിജയിച്ചിരുന്നില്ല.
പോർച്ചുഗൽ മിഡ്ഫീൽഡർക്കായി ബയേൺ തുടക്കത്തിൽ 43.2 മില്യൺ പൗണ്ട് ആകും നൽകുല. ആഡ്-ഓൺ ആയി 4.2 മില്യണും നൽകും. നാല് വർഷത്തെ കരാർ പളിഞ്ഞ ബയേണിൽ ഒപ്പുവെച്ചു. 2022-ൽ സ്പോർട്ടിംഗ് ലിസ്ബണിൽ നിന്ന് ആയിരുന്നു താരം ഫുൾഹാമിൽ എത്തിയത്.