ബ്രസീലിയൻ യുവതാരം മാത്യുസ് ഫ്രാങ്ക ക്രിസ്റ്റൽ പാലസിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിൽഫ്രഡ് സാഹയ്ക്ക് പകരക്കാരനെ അന്വേഷിക്കുന്ന ക്രിസ്റ്റൽ പാലസ് ഒരു ബ്രസീലിയൻ യുവതാരത്തെ സ്വന്തമാക്കി. ഫ്ലെമെംഗോയുടെ അറ്റാക്കിങ് താരം മാത്യൂസ് ഫ്രാങ്കയയെ ആണ് പാലസ് സൈൻ ചെയ്യുന്നത്. 20 മില്യൺ ആകും ട്രാൻസ്ഫർ തുക. ആഡ് ഓൺ ആയി 10 മില്യ‌ൺ കൂടെ പാലസ് ഫ്ലമെംഗോയ്ക്ക് നൽകും. ചെൽസി അടക്കമുള്ള ക്ലബുകളെ മറികടന്നാണ് ക്രിസ്റ്റൽ പാലസ് ഈ യുവതാരത്തെ ഇംഗ്ലണ്ടിലേക്ക് എത്തുക്കുന്നത്.

Picsart 23 07 31 00 38 01 081

2021-ൽ ഫ്ലമെംഗോയുടെ ആദ്യ ടീമിലേക്ക് എത്തിയതിനു ശേഷം 59 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. ഒമ്പത് ഗോളുകൾ ഈ 19 കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫ്ലെമെംഗോക്ക് ആയി നേടി. നേരത്തെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ന്യൂകാസിൽ 14 മില്യൺ പൗണ്ട് താരത്തിനായി ബിഡ് ചെയ്തിരുന്നു എങ്കിലും നിരസിക്കപ്പെട്ടിരുന്നു.

ബ്രസീലിന്റെ അണ്ടർ 16 ടീമിനായും അണ്ടർ 20 ടീമിനായി ഫ്രാങ്ക ഇതുവരെ കളിച്ചിട്ടുണ്ട്. താരം അടുത്ത ദിവസങ്ങളിൽ തന്നെ ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.