എഎസ് മൊണാക്കോയുടെ ഡിഫൻഡർ ആക്‌സൽ ഡിസാസിയെ ചെൽസി സ്വന്തമാക്കുന്നു. ഡിസാസിയെ സ്വന്തമാക്കാൻ ചെൽസിയും മൊണാക്കോയും തമ്മിൽ ധാരണയിൽ എത്തിയതായി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. വെസ്‌ലി ഫൊഫാനയുടെ പരിക്ക് ആണ് ചെൽസി ഒരു പുതിയ ഡിഫൻഡറെ ടീമിലേക്ക് എത്തിക്കാൻ കാരണം.

മുൻ സ്റ്റേഡ് ഡി റെയിംസ് സെന്റർ ബാക്കിന് റൈറ്റ് ബാക്ക് ആയും കളിക്കാൻ കഴിവുണ്ട്. ഫ്രാൻസ് ദേശീയ ടീമിനായും താരം ഇതിനകം കളിച്ചിട്ടുണ്ട്. മൊണാൽകോയിൽ 2025 വരെയുള്ള കരാർ ഡിസാസിക്ക് ഉണ്ട്. ഏകദേശം 45 മില്യൺ യൂറോ വിലമതിക്കുന്ന ട്രാൻസ്ഫർ ഫീ താരത്തിനായി ചെൽസി നൽകേണ്ടി വരും. ജനുവരിയിൽ മൊണാക്കോയിൽ നിന്ന് മാറിയ മുൻ പ്രതിരോധ പങ്കാളിയായ ബെനോയ്റ്റ് ബദിയാഷിലുമായി ഡിസാസി ഇതോടെ വീണ്ടും ഒന്നിക്കും.
25കാരനായ താരം 2020ൽ ആയിരുന്നു മൊണാക്കോയിലെത്തിയത്.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





