ഓസ്കാർ ഇനി ബ്രസീലിൽ

മുൻ ചെൽസി മധ്യനിര താരം ഓസ്കാർ ബ്രസീലിൽ തിരികെയെത്തി. അവസാന കുറേ കാലമായി ചൈനയിൽ കളിക്കുക ആയിരുന്ന ഓസ്കാർ ഇപ്പോൾ ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയിൽ കരാർ ഒപ്പുവെച്ചിരിക്കുകയാണ്. 2023വരെയുള്ള കരാർ താരം ഒപ്പുവെച്ചു.

ഷാങ്ഹായ് പോർട് എഫ്.സിയിൽ ആയിരുന്നു താരം ഇതുവരെ കളിച്ചിരുന്നത്. മുപ്പതുകാരനായ താരം മുമ്പ് അഞ്ചു വർഷം ചെൽസിക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 2017ലായിരുന്നു ഷാങ്ഹായ് പോർട്ടിലേക്ക് ഓസ്കാർ എത്തിയത്. നൂറ്റി എഴുപതോളം മത്സരങ്ങൾ താരം ചൈനയിൽ കളിച്ചിട്ടുണ്ട്.

Story Highlight: Oscar has just signed the contract as new Flamengo player