ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകാൻ ഒരുങ്ങുന്ന ഇന്റർ മിലാൻ പുതിയ ഗോൾ കീപ്പർക്കായുള്ള അന്വേഷണം സജീവമാക്കി. ബയേൺ ഗോൾ കീപ്പർ യാൻ സൊമ്മറിനെ ആണ് ഒന്നാം നമ്പറായി ഇന്റർ പരിഗണിക്കുന്നത്. ഒനാനയുടെ ട്രാൻസ്ഫർ പൂർത്തിയാകുന്നതിന് പിന്നാലെ സൊമ്മറിനു മുന്നിൽ ഇന്റർ അവരുടെ ഓഫർ വെക്കും.
യാൻ സൊമ്മർ ഈ സമ്മറിൽ ബയേൺ മ്യൂണിക്ക് വിടുമെന്ന് ഉറപ്പാണ്. പരിക്കേറ്റ മാനുവൽ ന്യൂയറിന് പകരക്കാരനായി സ്വിസ് അന്താരാഷ്ട്ര ഗോൾകീപ്പർ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിൽ നിന്ന് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആണ് ബയേണിൽ എത്തിയത്. 34-കാരനായ താരത്തിന് 2025വരെ കരാർ ഉണ്ടെങ്കിലും ന്യൂയർ പരിക്ക് മാറി എത്തുന്നതിനാൻ സൊമ്മറിന് ഇനി ടീമിൽ അവസരം കിട്ടിയേക്കില്ല.
കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളിലുമായി ബയേണിനായി സോമർ 24 തവണ കളിച്ചു. സൊമ്മറിനായി ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും ഇപ്പോൾ ഓഫറുകളുണ്ട്. എന്നാൽ താരം ഇന്റർ തിരഞ്ഞെടുക്കാനാണ് സാധ്യത. ഉക്രൈൻ യുവ ഗോൾ കീപ്പർ അനറ്റോളി ട്രുബിനും ഇന്ററിന്റെ ട്രാൻസ്ഫർ ലക്ഷ്യങ്ങളിൽ ഉണ്ട്.