ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാകുന്നു!! ഇന്ററുമായി ധാരണയിൽ എത്തുന്നു

Newsroom

Picsart 23 07 14 00 25 42 124
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം അവരുടെ ലക്ഷ്യത്തിലേക്കെത്തുന്നു. ഡി ഹിയക്ക് പകരം ഗോൾ കീപ്പർ സ്ഥാനത്തേക്ക് അവർ ലക്ഷ്യമിട്ട ഇന്റർ മിലാൻ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ യുണൈറ്റഡ് ഉടൻ സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒനാനയെ 50 മില്യണ് വിട്ടു നൽകാൻ ഇന്റർ മിലാൻ സമ്മതിക്കും. ഉടൻ തന്നെ കാര്യങ്ങൾ ഔദ്യോഗികമാകും. എത്രയും പെട്ടെന്ന് ട്രാൻസ്ഫർ പൂർത്തിയാക്കി ഒനാനയെ പ്രീസീസൺ ടീമിനൊപ്പം എത്തിക്കാൻ ആണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

ഒനാന 23 06 30 20 59 44 458

50 മില്യണൊപ്പം 5 മില്യൺ ആഡ് ഓണായും യുണൈറ്റഡ് ഇന്റർ മിലാന് നൽകും. ഒനാനയെ സ്വന്തമാക്കാൻ ആകുൻ എന്നുറപ്പായത് കൊണ്ടാണ് യുണൈറ്റഡ് ഡി ഹിയയെ ക്ലബ് വിടാൻ അനുവദിച്ചത്. ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറാണ്. 2028 വരെയുള്ള കരാർ താരം യുണൈറ്റഡുമായി അംഗീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ആയിരുന്നു താരം ഇന്ററിൽ എത്തിയത്. ഇന്ററിൽ ഒനാനയ്ക്ക് മികച്ച സീസണായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഫൈനലിലേക്ക് ഇന്റർ എത്തുന്നതിൽ ഒനാന വലൊയ പങ്കുവഹിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ എട്ട് ക്ലീൻ ഷീറ്റുകൾ ഒനാന നേടിയിരുന്നു. ഈ സീസണിൽ ഇന്ററിനായി ഒനാന 41 മത്സരങ്ങൾ കളിച്ചു, 19 ക്ലീൻ ഷീറ്റുകൾ നേടി. ഒനാന മുമ്പ് ടെൻ ഹാഗിനൊപ്പം അയാക്സിൽ കളിച്ചിട്ടുണ്ട്.