ഡാനി ഓൽമയും ആയി ബാഴ്‌സലോണ വ്യക്തിഗത ധാരണയിൽ എത്തി

Wasim Akram

ആർ.ബി ലൈപ്സിഗിന്റെ സ്പാനിഷ് യൂറോ കപ്പ് ഹീറോ ഡാനി ഓൽമയും ആയി ബാഴ്‌സലോണ വ്യക്തിഗത ധാരണയിൽ എത്തി. തങ്ങളുടെ അക്കാദമിയായ ലാ മാസിയ താരമായിരുന്ന ഓൽമക്ക് ആയി നിലവിൽ ജർമ്മൻ ക്ലബിന് മുന്നിൽ പുതിയ ഓഫറും ബാഴ്‌സലോണ വെച്ചിട്ടുണ്ട്. നിലവിൽ 2030 വരെയുള്ള 6 വർഷത്തെ കരാറിന് ആയി ഓൽമ ബാഴ്‌സലോണയും ആയി ധാരണയിൽ എത്തിയത്. ബാഴ്‌സലോണയിൽ എത്താൻ 26 കാരനായ താരത്തിന് വലിയ താൽപ്പര്യം ഉണ്ടെന്നാണ് റിപ്പോർട്ട്.

ബാഴ്‌സലോണ

അതേസമയം ഇനി ആർ.ബി ലൈപ്സിഗും ആയി കരാറിൽ എത്തുക എന്നത് ആണ് ബാഴ്‌സലോണക്ക് മുന്നിലുള്ള കടമ്പ. നേരത്തെ ബാഴ്‌സ വെച്ച കരാർ ജർമ്മൻ ക്ലബ് തള്ളിയിരുന്നു. നിലവിൽ 55 മില്യൺ യൂറോയും 7 മില്യൺ യൂറോ ആഡ് ഓണും അടങ്ങുന്ന തുകയാണ് ബാഴ്‌സ ലൈപ്സിഗിനു മുന്നോട്ട് വെച്ചത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ കുറെ സീസണുകൾ ആയി ബുണ്ടസ് ലീഗയിൽ തിളങ്ങിയ ഓൽമോ ഈ യൂറോ കപ്പിൽ സ്പെയിനിനെ ജേതാക്കൾ ആക്കുന്നതിൽ നിർണായക പങ്ക് ആണ് വഹിച്ചത്.