ഗ്വാർഡിയോളക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീ സീസൺ മത്സരങ്ങൾ നഷ്ട്ടമാകും

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീ സീസൺ മത്സരങ്ങൾ നഷ്ട്ടമാകും. തന്റെ ജന്മ ദേശമായ സ്പെയിനിലേക്ക് പോയതാണ് ഗ്വാർഡിയോളക്ക് തിരിച്ചടിയായത്. ഇംഗ്ലണ്ടിലേക്ക് തിരിച്ചുവരുന്ന ഗ്വാർഡിയോള ഗവൺമെൻറ് നിർദേശ പ്രകാരം 14 ദിവസം ക്വറന്റൈനിൽ കഴിയണം.

തന്റെ അടുത്ത കുടുംബങ്ങളെ കാണാൻ വേണ്ടിയാണ് ഗ്വാർഡിയോള സ്പെയിനിലേക്ക് തിരിച്ചത്. സ്പെയിനിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്നവർ 14 ദിവസം ക്വറന്റൈനിൽ നിൽക്കണമെന്ന ഗവേർന്മെന്റ് നിർദേശമാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകന് തിരിച്ചടിയായത്.

പ്രീമിയർ ലീഗിൽ സെപ്റ്റംബർ 21ന് വോൾവ്‌സിനെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ മത്സരം. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കളിച്ചത് കൊണ്ട് പ്രീമിയർ ലീഗ് തുടങ്ങുന്ന ആദ്യ ആഴ്ചയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മത്സരങ്ങളില്ല.