സ്വീഡന്റെ ലോകകപ്പ് താരത്തെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സ്വീഡന്റെ ലോകകപ്പ് താരത്തെ ഇറ്റാലിയൻ ക്ലബായ സാംപ്‌ടോറിയ സ്വന്തമാക്കി. മധ്യനിര താരം ആൽബിൻ ഏകടലിനെയാണ് സാംപ്‌ടോറിയ ടീമിൽ എത്തിച്ചത്. സ്വീഡിഷ് താരത്തിന്റെ ഇറ്റലിയിലേക്കുള്ള മടങ്ങി വരവാണിത്. മുൻപ് സീരി എ ടീമുകളായ കാഗ്ലിയറി, ബോലോഞ്ഞ, യുവന്റസ് എന്നി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ജർമ്മൻ ക്ലബായ ഹാംബർഗർ എസ്വിയുടെ താരമായിരുന്നു ആൽബിൻ ഏകടൽ. ചരിത്രത്തിൽ ആദ്യമായി ബുണ്ടസ് ലീഗയിൽ നിന്നും തരംതാഴ്ത്തപ്പെട്ട ഹാംബർഗർ എസ്വി ഇപ്പോൾ രണ്ടാം ഡിവിഷനിലാണ് കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial