യുവേഫയുടെ വിലക്കിന് പിന്നാലെ മിലാന്റെ ഇരട്ട സൈനിങ് ഒഫീഷ്യലായി പുറത്ത് വന്നു. നാപോളിയുടെ ഗോൾ കീപ്പർ പെപ്പെ റെയ്നയും സാംപ്‌ടോറിയയുടെ ലെഫ്റ്റ് ബാക്ക് ഇവാൻ സ്ട്രിനിച്ചുമാണ് മിലാനിലേക്കെത്തിയത്. സീരി എയുടെ വെബ്‌സൈറ്റ് പ്രകാരം ഫ്രീ ട്രാൻസ്ഫെറിലാണ് ഇരു താരങ്ങളും മിലാനിലേക്കെത്തിയത്.
ക്രൊയേഷ്യൻ താരമായ ഇവാൻ സ്ട്രിനിച്ച് 2015 ലാണ് സീരി എ യിലേക്കെത്തുന്നത്. നാപോളിയിൽ രണ്ടു വർഷം തുടർന്ന ഇവാൻ സ്ട്രിനിച്ച് പിന്നീടാണ് സാംപ്‌ടോറിയയിലേക്ക് മാറിയത്. റഷ്യൻ ലോകകപ്പിൽ ക്വാർട്ടർ ഉറപ്പിച്ച ക്രൊയേഷ്യൻ ടീമിൽ അംഗമാണ് ഇവാൻ സ്ട്രിനിച്ച്.
വെറ്ററൻ സ്പാനിഷ് താരമായ പെപ്പെ റെയ്ന ലിവർപൂളിൽ നിന്നും ലോണിലാണ് സീരി എ യിൽ എത്തുന്നത്. പിന്നീട് ബയേണിന്റെ താരമായ പെപ്പെ റെയ്ന ഒരു സീസണ് ശേഷം നാപോളിയിൽ തിരിച്ചെത്തി. ബോസ്‌മാൻ ട്രാൻസ്ഫെറിലാണ് ഇരു താരങ്ങളും മിലാനിൽ എത്തിയത്. പെപ്പെ റെയ്ന രണ്ടു വർഷത്തേക്കും ഇവാൻ സ്ട്രിനിച്ച് മൂന്നു വർഷത്തെ കരാറുമാണ് ഒപ്പിട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial