ക്രൊയേഷ്യയുടെ ലോകകപ്പ് ഹീറോ മിലാൻ ബാദൽജിനേയും സെവിയ്യയുടെ അർജന്റീന താരം ജൊവാക്വിൻ കോരിയയെയും ലാസിയോ ടീമിലെത്തിച്ചു. അപ്രതീക്ഷിതമായാണ് ഇരട്ട സൈനിംഗുമായി ലാസിയോ സീരി എ യെ ഞെട്ടിച്ചത്. പതിനാറു മില്യൺ യൂറോക്ക് അഞ്ചു വർഷത്തെ കരാറിലാണ് അർജന്റീനയുടെ വിങ്ങർ സീരി എയിലേക്കെത്തിയത്.
രണ്ടു വർഷത്തെ ലാ ലിഗയിലെ പ്രകടടനത്തിനു ശേഷമാണ് താരം ഇറ്റലിയിലേക്ക് തിരിച്ചെത്തുന്നത്. പ്രീമിയർ ലീഗിലേക്ക് തിരിച്ച ഫെലിപ്പെ ആൻഡേഴ്‌സണിനു പകരക്കാരനായാണ് താരം ലാസിയോയിൽ എത്തുന്നത്. ലോകകപ്പ് ഫൈനലിൽ എത്തിയ ക്രൊയേഷ്യൻ ടീമിൽ അംഗമായിരുന്നു ബാദൽജ്.
ഡൈനാമോ സാഗ്രെബിലൂടെ കളിയാരംഭിച്ച ബാദൽജ് പിന്നീട് ലോക്കോമോട്ടീവിലും അതിനു ശേഷം ബുണ്ടസ് ലീഗ ക്ലബായ ഹാംബർഗിലും കളിച്ചു. സീരി എ ടീമായ ഫിയോറെന്റീനയിലേക്ക് പിന്നീടാണ് താരമെത്തുന്നത്. ഫിയോറെന്റീനയുമായുള്ള കരാർ അവസാനിച്ചതിനാൽ റഷ്യൻ ക്ലബ്ബിലേക്ക് താരം പോകുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial